About Me

വാഗമണ്

ഇടുക്കി, കോട്ടയം ജില്ലകളിലായി വ്യാപിച്ചുകിടക്കുന്ന ഒരു വനോദസôാര മലപ്രദേശമാണ് വാഗമണ്. കേട്ടയം-ഇടുക്കി ജില്ലയുടെ അതിറ്ത്തിയില് ഈരാട്ടുപേട്ടയില് നിന്ന് 28 കീലോമീറ്ററ് കിഴക്കായി സ്ഥിതിചെയ്യുന്ന വാഗമണ്ണിന്റ്റെ പ്രകൃതി സൌന്ദരൃം പ്രശസ്തമാണ്. ലോകത്തിലെ സഞ്ചാര കേന്ദ്രങ്ങളുടെ പട്ടികയില് നഷണല് ജിയോഗ്രാഫിക് ട്രാവലറ് ഉള്പ്പെടുത്തിയ പത്ത് വിനോദസôാരകേന്ദ്രങ്ങളില് ഒന്നാണ്. പശ്ചിമഘട്ടത്തിന്റ്റെ അതിരില് സമുദ്രനിരപ്പില് നിന്നും 1100 മീറ്ററ് അടി ഉയരത്തില് സ്ഥിതി ചെയ്യുന്ന വാഗമണ്ണില് പൊതുവേ വളരെ തണുത്ത കാലവസ്ഥയാണ് ഉള്ളത്. ഇവിടെ വേനല്കാല പകല തപനില 10 മുതല് 27 ഡിഗ്രി സെല്ഷൃസ് വരെയാണ്. തേയിലത്തോട്ടങ്ങള്, പുല്ത്തകിടികള്, മഞ്ഞ്, ഷോളമലകള്, ഇവയെല്ലാം വാഗമണ്ണിന്റ്റെ ചാരരുതയ്ക്കു മാറ്റുകൂട്ടുന്നു. മൊട്ടകുന്നുകളും അനന്തമായ പൈന്മരക്കാടുകളും വാഗമണ്ണിന്റ്റെ മറ്റെരു പ്രതേൃകതയാണ്. ഇവിടങ്ങളിലെ മലപ്പാതയിലുള്ള യാത്ര അതിമനോഹരമാണ്. വാഗമണ് മലനിരകളുടെ അടിവാരം തിക്കോയി വരെ നീണ്ടുകിടക്കുന്നു. തങ്ങള് മല, മുരുകന് മല, കുരിശുമല എന്നി മൂന്ന്മലകളാല് ചുറ്റപെട്ടുകിടക്കുന്നു.ഇവ മൂന്നും തീറ്ത്ഥാടക പ്രാതാനൃമുള്ള സ്ഥലങ്ങളാണ്.

പരുന്തും പാറ

കേരളത്തിലെ ഇടുക്കി ജില്ലയിലെ ഒരു ഗ്രാമമാണ് പരുന്തുപാറ. പീരുമേട്താലൂക്കിലുള്ള പ്രകൃതി രമണീയമായ ഈ സ്ഥലം പീരുമേടിനും തേക്കടിക്കും ഇടയിലായി പീരുമേട്ടിൽനിന്നും ഏകദേശം 8 കി.മീ. ദൂരെയാണ് സ്ഥിതി ചെയ്യുന്നത്. പീരുമേടിൽനിന്ന് 6 കിലോമീറ്ററും, തേക്കടിയിൽ നിന്ന് 25 കിലോമീറ്ററും, ദേശീയപാത 220 ൽ നിന്ന് 3 കിലോമീറ്ററും അകലെയാണ് ഈ സ്ഥലം. വളർന്നു വരുന്ന വിനോദസഞ്ചാര കേന്ദ്രമാണിത്. സ്വസ്ഥമായ അന്തരീക്ഷവും കാടിന്റെ നൈർമല്യവും അടുത്തറിയാൻ ഒരുപാട് സ്വദേശീയ സഞ്ചാരികൾ ഇവിടെ എത്തുന്നു. നഗരത്തിന്റെ തിരക്കും കോലാഹലവും വിട്ട് നിബിഡ വനങ്ങളുടെ ശാന്തമായ ദൃശ്യം ആസ്വദിക്കാൻ ഉചിതമായ മലമ്പ്രദേശം ആണിത്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രങ്ങളായ കുമരകത്തിനുംതേക്കടിക്കും ഇടയിലെ ഇടവേള കേന്ദ്രമായി പരുന്തുംപാറയെ വളർത്തിയെടുക്കാൻ ഉള്ള പദ്ധതികൾ ജില്ലയിലെ ടൂറിസം വികസന സമിതി തയ്യാറാക്കുന്നുണ്ട് ഇടുക്കി ജില്ലയുടെ വിനോദ സഞ്ചാര ഭൂപടത്തിൽ ഇതുവരെ ഉൾക്കൊള്ളിച്ചിട്ടില്ലെങ്കിലും മറ്റുവിനോദ സഞ്ചാര കേന്ദ്രങ്ങളോട് കിടപിടിക്കുന്ന ഭൂമനോഹാരിതപരുന്തുംപാറക്കുണ്ട്.തെളിഞ്ഞആകാശമാണെങ്കിൽശബരിമല കാടുകൾ ഇവിടുന്നു കാണാവുന്നതാണ്.മകരജ്യോതി ദർശിക്കുവാൻ മണ്ഡല കാലത്ത് ആയപ്പഭക്തർ ഇവിടെ എത്താറുണ്ട്. വിശാലമായ ഉയർന്ന പ്രദേശമായതിനാൽഇവിടെ നിന്നു നോക്കുമ്പോൾ നാലുപാടും വളരെ ദൂരത്തോളം ഉള്ള മലനിരകൾ കാണുവാൻ കഴിയു മഞ്ഞു മൂടി ഇടയ്കിടെ കാഴ്ച മറയുകയും താമസിയാതെ കാറ്റടിച്ച് ദൂരെയുള്ള മലനിരകൾ പ്രത്യക്ഷമാകുകയും ചെയ്യുന്നത് മനോഹരമായ ഒരു അനുഭവമാണു്. ഇവിടുത്തെഒരു പാറക്കെട്ടിന് മഹാകവി രവീന്ദ്ര നാഥടാഗോറിന്റെ ശിരസ്സുമായി അത്ഭുതകരമായ സാമ്യമുണ്ട്. ഇത് ടാഗോർ പാറ എന്നു് അറിയപ്പെടുന്നു. ഭ്രമരം എന്ന ചലച്ചിത്രത്തിന്റെ ചില പ്രധാന ഭാഗങ്ങൾ പരുന്തുംപാറയിലാണു ചിത്രീകരിച്ചത്.

Amenities

Accepts cards
Free consulting
Parking available
Wifi on the premises

Services

All services
All services
Bus Tours
Cycling & Segway Tours
Other Vehicle Tours
Classic Tours
Themed Tours

Bus Tours

Cycling & Segway Tours

Other Vehicle Tours

Classic Tours

Themed Tours

Send a Message

An email will be sent to the owner